സിങ്കപ്പൂര്‍ വിശേഷങ്ങള്‍

എന്തെങ്കിലും എഴുതണം എന്ന് വിചാരികാന്‍ തുടങ്ങിട്ട് നാലു മാസമായി. ഞാന്‍ ഇപ്പൊ നമ്മുടെ സ്വന്തം നാട് വിട്ടു ഒരു പ്രവാസി ആയി സിംഗപ്പൂരില്‍ കഴിയുന്നു.

തികച്ചും വ്യതസ്തമായ ഒരു അനുഭവം ആണ് ഇവിടം.  ജീവിതത്തില്‍ ഒരികല്‍ എങ്കിലും എത്തി പെടേണ്ട  ഇടം തന്നെ.
 സിങ്കപ്പൂര്‍ എന്നാല്‍  നമ്മുടെ രണ്ടു ജില്ലകളുടെ അത്രയേ വരൂ. പക്ഷെ ഒരു മനുഷ്യന് ആവശ്യമുള്ള എല്ലാം ഇവര്‍ ഈ കൊച്ചു  ഐലന്‍ഡില്‍ ഒരുകിയിരികുന്നു .
 ഇവിടെ എത്തിയാല്‍ ആദ്യം ആരും ഒന്ന് അമ്പരുന്നു പോകുന്ന ഒരു കാര്യം വ്ര്‍ത്തിയും വെടിപും ആണ് .  എനിക്ക് ഇനിയും മനസിലായിട്ടില്ല ഇവര്‍ എങ്ങനെ വേസ്റ്റ് മാനേജ് ചെയ്യുന്നു എന്ന്.  ഒരു തുണ്ട് കടലാസോ, ഒരു പ്ലാസ്റ്റിക്‌ ബോട്ടിലോ ഇവിടേ അലസം ആയി റോഡില്‍ കിടകുന്ന്തു കാണാനില്ല.
    നമ്മള്‍  സാദാരണ യൂറോപ്പ്യന്‍ രാജ്യങ്ങളും  ആയി നമ്മുടെ വൃത്തി താരതമ്യപെടുതുമ്പോള്‍ തടി തപ്പാന്‍ പറയുന്ന സ്ഥിരം വാചകം ഇല്ലെ, “ജനസാന്ത്രത”, അത് ഇവിടേ വില പോകില്ല.  അത് ഇവിടേ നമ്മുടെ നാട്ടിലെകളും കൂടുതല്‍ ആണ്. പിന്നെ എന്താണ് ഇവര്‍ക്ക് ഇത്ര വൃത്തി ? ചിന്തികേണ്ടി ഇരിക്കുന്നു.
 രണ്ടാമത്തെ കാര്യം ഇവടുത്തെ റോഡുകളാണ്. അവിടെയും നമ്മള്‍ തടി തപ്പാന്‍ പറയുന്ന കാര്യം നമ്മുടെ നാട്ടിലെ മഴ ആണ്. എന്നാല്‍ ഇവിടേ 365 ദിവസത്തില്‍ 350 ദിവസവും മഴ ആണ്.  എന്നിട്ടും എന്താണ് ഇവിടേ റോഡുകള്‍ ഇങ്ങനെ ? അതും ചിന്തികേണ്ടി ഇരിക്കുന്നു.
 പ്രകൃതി ഈവര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളാണ് ഒരുക്കി ഇരികുന്നത്.  കൃഷി ചെയ്യാന്‍ പാടങ്ങളില്ല, ഡാം  കെട്ടാന്‍ പറ്റിയ പുഴകള്‍ ഇല്ല,  ഒരു കുന്തവും ഇല്ല. എന്നാലും ഇവന്മാരെ സമതിക്കണം.  ഞാന്‍ ഇവിടേ എത്തിയിട്ട് ഇന്നേ വരെ ഒരു തവണ പോലും കറന്റ്‌ പോയില്ല. അത് മാത്രമല്ല മികവരും കമ്പനികളില്‍ ഒന്നും ബാക്കുപ് പവര്‍  പോലും ഇല്ല.  കാരണം ഇവിടേ കറന്റ്‌ പോകാറില്ല.
 പിന്നെ ഇവിടേ കൂടുതലും ചൈനീസ് ലുക്ക്‌ ഉള്ള ആളുകളാണ്.  അവര്‍ക്ക്  ഇന്ത്യകരെ പേടി ആണ് എന്ന് തോനുന്നു. അതിനു തക്കതായ കാരണവും ഉണ്ട് . എന്റെ അനുഭവത്തില്‍ ഒരു സംഭവം ഉണ്ടായി. പൊതുവേ ഇവിടേ ക്രൈം ഇല്ല  എന്നാണ്  ഒരു വെപ്പ്.  എന്നാല്‍ പലയിടത്തും ബോര്‍ഡ്‌ വച്ചിടുണ്ട് “Less crime doesn’t means no crime”. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസിന്നു തിരിച്ചു വരുന്ന സമയത്ത് ഒരു ഇന്ത്യകാരന്‍ ഓടി  വരുനത്‌ കണ്ടു. അവന്‍ ചാടി ഓടി റോഡ്‌ മുറിച്ചു കടന്നു പോയി, എനിക്ക് ഒന്നും മന്സസിലയില്ല, അല്‍പ സമയം കഴിഞ്ഞു ഒരു ചീനി പെണ്ണ് കരഞ്ഞു കൊണ്ട് ഓടി വരുന്നേ കണ്ടു.  അപ്പൊ കാര്യം പിടികിട്ടി .  അവന്‍ അവളുടെ ബാഗ്‌ തട്ടി പറിചോണ്ട്  ഓടിയതാ. ഞാന്‍ ഇതേ പറ്റി കുറെ പേരോട് സംസാരിച്ചു, അവര്‍ പറയുന്നത് പണ്ട് ഇവിടെ കൊലപാതകം പോലും നടക്കാറുണ്ട് എന്നാണ്.   എന്തായാലും അവര്‍ നമ്മളെ പെടികുന്നതില്‍ കാര്യം ഉണ്ട്.
 ഇവര്‍  നമ്മളെ പോലെ തമ്മില്‍ തല്ലാതെ നാടിനെ സ്നേഹിക്കുന്നു. കയ്‌ക്കൂലി  എന്താന്ന് പോലും ഇവന്മാര്‍ക്ക് അറിയില്ലാന്നു തോന്നുന്നു. അതിനു കാരണവും ഉണ്ട്.  ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന PM സിങ്കപ്പൂര്‍ ആണ് ഉള്ളത്. അത് പോലെ തന്നെയാണ് ഇവിടത്തെ നിയമങ്ങളും. അഴിമതി കാണിച്ചാല്‍ പിന്നെ അവന്‍ പുറം ലോകം കാണില്ല.
 പക്ഷെ  ഇവടുത്തെ ചില നിയമങ്ങള്‍ കേട്ടാല്‍ ചിരി വരും . “chewing gum is illegal, but prostitution is legal :P”  ഇത് പോലെ പല നിയമങ്ങളും ഇവിടേ കാണാം. എന്തായാലും ഇവിടുത്തെ ജനങ്ങള്‍ അനുസരിച്ചോളും, ഇല്ലേല്‍ ഇവര്‍ അനുസരിപ്പികും.  രണ്ടു മാസം മുന്നേ എന്റെ ഒരു സുഹുര്‍ത്തിന്റെ വീട്ടില്‍ റൈഡ്.  റൈഡ് എന്ന് കേട്ടാല്‍ നമ്മുടെ നാട്ടില്‍ മറ്റു പലതും ഓര്മ വരും, എന്നാല്‍ ഇവിടേ അവര്‍  കൊതുകുണ്ടോ എന്ന് നോക്കാനായിരുന്നു റൈഡ്. അവര്‍ക്ക് കൊതുകിനെയും കിട്ടി അവനും ഫൈന്‍ ഉം കിട്ടി. (200s$/8000 Rs). ഇങ്ങനെ ഒകെ ആയിരുന്നില് നമ്മുടെ കൊച്ചി ഒകെ എന്നെ കൊതുക് വിമുക്തമയേനെ അല്ലെ ?
 ഇതൊകെ ആണേലും ഇവര്‍ക്ക് സ്വന്തമായി ഒരു culture ഇല്ല.  പാശ്ചാത്യ സംസ്കാരത്തെ അതെ പടി കോപ്പി അടിക്കാന്‍ ശ്രമിക്കുന്ന ഒരു പിടി മണ്ടന്മാര്‍ എന്നാണ് എനിക്ക് ഒരു മലയാളി എന്നാ നിലയ്ക്ക് പറയാന്‍ ഉള്ളത് . കോപ്പി അടി എന്നാല്‍ സയിപിന്റെ ചെഷ്ടകളെ അതെ പടി (നമ്മുടെ നാട്ടിലും, നമ്മള്‍ ഈ വഴിക്ക് തന്നെ ആണ് പോകുന്നത്, അത് കൊണ്ട് കുറ്റം പറയാന്‍ പറ്റില്ല )
ഇതില്‍   നിന്നൊക്കെ  എനിക്ക് ഒരു കാര്യം മനസിലായി, ഈ ഇത്തിരി പോന്ന സിങ്ങപൂരിനു ഇത്ര ഒകെ ചെയ്യാന്‍ പറ്റുമെങ്കില്‍ . നമ്മുടെ ഇന്ത്യ മഹാരാജ്യം ഒന്ന് മനസ് വച്ചാല്‍ എന്തോകെ ചെയ്യാം!! . പക്ഷെ നമ്മള്‍ മനസ് വെയ്കണം !!

7 thoughts on “സിങ്കപ്പൂര്‍ വിശേഷങ്ങള്‍

 1. Chewing gum prohibt cheythathinu oru kaaranam njan ketathu “Once in MRT (Singapore metro) aaro chewing gum door’l ottichu vecchu.. door close cheyan pattathe yathra mudangi” from then onwards …. Hi hi.. And 1 thing i would like to add is – In Singapore MRT’lo Bus’lo keriyal aarum mugathu poolum nookilla,,, Every1 will be looking to their phone or ipad. And carryng an iphone is more so status.. athinde ABCD poolum ariyatha aalukal poolum Iphone pokki pidichu nadakum… 🙂 Any way good writting Praji.. 🙂 all the best expcting more from you,, 🙂

 2. വിലപെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി രാകേഷ് 🙂 Surely I will add more topics

 3. Yes good post mate . I have been thinking to write something similar for a while, but due to different reasons never came something like this .
  I really appreciate the post as it should make us think , and act . Its late, better not too late than this 🙂 . Enjoy !

 4. I like read your post but google translate doesn’t help me;
  Only I wanted to tell you I am one of persons always checking your blog;

  Thanks
  -Hadi

Leave a Reply

Your email address will not be published. Required fields are marked *